Monday, September 17, 2012

വട്ടിസ്സും പുഴുപല്ലും ‌ (ബട്ടണ്‍)



നിറയാന്‍ കൊതിക്കുന്ന കണ്‍കോണുകളെ ചെരുവിരലിനാല്‍‍ തടയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ പുഴയരുകിലെ വാക മരതണലില്‍ കുഞ്ഞോളങ്ങളെ നോക്കിയിരുന്നപ്പോള്‍ ,.പരല്‍മീനുകള്‍ എന്നേ നൊക്കി കൊഞ്ഞനം കുത്തിയത് ഞാന്‍ കണ്ടില്ല എന്ന് നടിച്ചു കുയിലമ്മ എന്നേ നൊക്കി മധുര മായി ശ്രുതി ചേര്‍ത്ത് പാടിയപ്പോള്‍ എനിക്കവളോട് കടുത്ത നീരസം തോന്നി നിനക്കിത്ര മധുരമായി എങ്ങനെ പാടാന്‍ കഴിയുന്നു എന്നോര്‍ത്ത് എനിക്കൊരു രു മൂളിപാട്ടുപോലും മൂളാന്‍ കഴിയുന്നില്ലല്ലോ ഓര്‍മ്മകള്‍ എന്റെ മനസിനെ വല്ലാതെ നോവിച്ചുകൊണ്ടിരുന്നു ഇപ്പോളങ്ങനേ ആണ് കുറച്ചു നാളായി,.,പഴയകാല ഓര്‍മ്മകള്‍ നിറയുന്നു മനസ്സില്‍ പുഴുപല്ലനായ എന്‍റെ കുഞ്ഞു കൂട്ടുകാരന്‍ ബിജു അവനെന്നെ വിട്ടു പിരിഞ്ഞിട്ട് മുപ്പത്തിയഞ്ച് വര്ഷം കഴിഞ്ഞു എടാ എന്‍റെ വട്ടീസു പോട്ടിപോയി ,എനിക്കിന്നു,,തെരണ്ടിയാ കറി,എന്റെ കല്ലോ സുല് നീ കട്ടോണ്ട് പോവല്ല് കേട്ടോ ഒറ്റ ശ്വാസത്തില്‍ അവന്റെ പരാതികള്‍ കണ്ണുകള്‍ നിറഞ്ഞു കാവിള്‍--‍ തടങ്ങളിലൂടെ ഒഴുകിയിറങ്ങിയത് ഞാനറിഞ്ഞില്ല രണ്ടു എ യില്‍ ആണ് ഞാനും അവനും അടുത്തടുത്ത്‌ അങ്ങനെയ ഇരിക്കാന്‍ കാരണം ഇ ന്റ്രവേല്ലിനു വിടുമ്പോള്‍ അവന്റെ പാത്രത്തില്‍ നിന്നും മീന്‍ പൊരിച്ചത് കട്ട് തിന്നണം നല്ല തേങ്ങാ ചമ്മന്തിയും കാണും .,.ഒന്ന് പോട്ടികരയാന്‍ ഞാന്‍ കൊതിച്ചു പോയി ഞാനിപ്പോള്‍ രണ്ടാം ക്ലാസ്സില്‍ സ്കൂള്‍ പൂട്ടി എല്ലാരും വീടുകളിലേക്ക്‌ പോയപ്പോള്‍ അവന്‍ കൊഞ്ഞനം കുത്തി കാട്ടിതും പുഴുപല്ലുകള്‍ കാട്ടി ചിരിച്ചതും ഓര്‍മയില്‍ എത്ര വര്‍ഷങ്ങള്‍ ആയിട്ടും മായുന്നില്ല ജയിച്ചോ തൊറ്റോ എന്നറിയാന്‍ സ്കൂളില്‍ ചെന്നപ്പോള്‍ അവനെ കണ്ടില്ല ജെഷ്ടനോട് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞില്ല ചിലപ്പോള്‍ വരാഞ്ഞിട്ടാവും എന്നേ കരുതിയുള്ളൂ വീണ്ടും സ്കൂള്‍ തുറന്നു മൂന്നു സിയിലാണ് ഞാന്‍ ,എടാ നമുക്ക് ബിജുനെയ്‌ കാണാന്‍ പോണ്ടേ എന്ന് അഗസ്റ്റ്യന്‍ ചോദിച്ചപ്പോള്‍ അവന്‍ തൊട്ടു തോപ്പിയിട്ടു കാണും അതാ വരാത്തെയെന്ന് കളിയാകി പറഞ്ഞു .,.,.,വാ നമുക്ക് പോയി നോക്കാം അവനെന്നെ കൊണ്ട് പോയത് സിമിതെരിയിലെകായിരുന്നു അപ്പോളും എനികൊന്നും മനസിലായിരുന്നില്ല ,ഒരു കുഞ്ഞു കുഴിമാടം ചൂണ്ടി കാട്ടി ഇതാടാ നമ്മുടെ വട്ടീസു എന്നവന്‍ പറഞ്ഞപ്പോള്‍ എന്റെ കുഞ്ഞു മനസിലും ഒരു വെള്ളിടി വെട്ടി നൊമ്പരപെട്ടത്‌ ഞാന്‍ ഇപ്പോളും അറിയുന്നുണ്ട് പള്ളിക്കൂടം അടച്ചപ്പോള്‍ അവനു വയര് വേദന വന്നു മരിച്ചുപോയടാ എന്നവന്‍ പറഞ്ഞപ്പോള്‍ ,പോട്ടികരഞ്ഞു പോയിരുന്നു ഞാന്‍ ,പിന്നേ പലരോടും ചോദിച്ചു ആരുമൊന്നും പറഞ്ഞില്ല ,,പക്ഷേ എന്നും അവന്റെ ചിരി എന്റെ കണ്ണുകളില്‍ പലപ്പോഴും നീര്കുമിളകള്‍ തീര്‍ക്കാറുണ്ട്.,,എന്‍റെ വട്ടീസും പുഴുപല്ലും ,.,..,

ആസിഫ്‌ വയനാട്‌
                              ഇട വഴികള്‍
 
 
നനുത്ത പുല്‍ വിരിച്ച ആ നാട്ടു

വഴിയുടെ ഓര്‍മ്മകള്‍ ഉണ്ട് ഇന്നും..

കാലം മഞ്ഞും മഴയും വീഴ്ത്തി

ഓര്‍മ്മകളുടെ പിന്നാംപുരതെക്ക്
എടുതെരിയപെട്ട ഒരു പാവം

കുട്ടികാലവും..

...

മഞ്ഞിന്റെ മറ നീക്കി ചങ്കില്‍

കൈ ചേര്‍ത്ത് നടക്കുമ്പോള്‍ കേള്‍ക്കാം
അധികം ദൂരെയോന്നുമല്ലാതെ.,.

പുസ്തകതാളിന്റെ ഇടയില്‍

ആകാശം കാണികാതെ ഒളിപ്പിച്ചുവെച്ച

മയില്‍പീലികള്‍ അന്യം നിന്ന് പോയിരിക്കുന്നു

.മഷിത്തണ്ടും,കൊത്തം കല്ലും

,കുട്ടീം കോലുമെല്ലാം ഇന്ന് ഗതികിട്ടാത്ത

ആത്മാക്കളായി,പുതിയ

തലമുറയെ അമ്പരപ്പോടെ നോക്കുകയാണ്

.ഗ്രഹതുരമായ നല്ല ഓര്‍മ്മകളെല്ലാം

ഇന്ന് അക്ഷരങ്ങള്‍ക്കിടയില്

‍ ഒളിച്ചു കിടക്കുകയാണ്,..

 
 
ആസിഫ്‌  വയനാട്‌
 
                   നനയുന്ന മിഴികള്‍

കോപാക്നിയാല്‍ മുഖം കറുപ്പിച്ചു,.
,കലിതുള്ളി നില്‍കുന്ന ആകാശം.
പതിയെ പെയ്യുന്ന മഴ.
മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും
നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടും
മനസ്സില്‍ പരിഭവങ്ങളില്ല.ഈ കുളിര്‍ തെന്നല്‍
താഴുകിയുറക്കാന്‍ വെമ്പല്‍ പൂണ്ട്
ലജ്ജാവാതിയായി മുന്നില്‍ നില്‍കുമ്പോള്‍
ഈ ദിവസങ്ങളെല്ലാം അവധിയായിരുന്നെങ്കില്‍...
എന്ന് ഞാന്‍ അറിയാതെ കൊതിച്ചു പോവാറുണ്ട് .
ഓരോ പുലരിയും പുതിയ അറിവുകളാണ്‌.
പുലര്‍കാല മഴയുടെ തണുപ്പിന്‌
മഞ്ഞിന്റെ തണുപ്പിനേക്കാള്‍
സ്വാസ്ഥ്യം തരാന്‍ കഴിയുന്നതെന്താണ്‌?
മഴയിലേയ്ക്ക്‌ നോക്കിയിരിക്കുമ്പോള്‍
എന്തെല്ലാമോ ചോദ്യങ്ങള്‍ ,.,.,മനസിലൂടെയ്‌
ചാട്ടുളിപോലേ മിന്നി മറഞ്ഞുവോ.,.
ഒരു ധ്യാനത്തിലെന്നപോലെ
മനസ്സ്‌ പതിയെ സ്വസ്ഥമാകുന്നു.
വാക്കുകള്‍ കൊണ്ട്‌ പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ ഈ പുലര്‍കാല
മന്ദ മാരുതന്‍
വിവരണാതീതമായൊരു സുഖം.
കാഴ്ചയിലേയ്ക്ക്‌ ഇറങ്ങിവരുന്ന
ഓരോ പുലര്കാലവും
ആരുടെ സ്വപ്നമാണ്‌?തണുപ്പ്
അതുപിന്നെയും എന്നെ ആലിംഗനം
ചെയ്തപ്പോള്‍ .,.,
.
ഞാന്‍ നനയാതെ മിഴികള്‍ അടച്ചു പോയി ,.,.,.,

ആസിഫ്‌ വയനാട്‌
ദിവസം മുഴുവന്‍ മലയാളിയെ വട്ടംചുറ്റി പറക്കുന്ന ഒരു വണ്ടിനെപ്പോലെ ആണ്‌ ടെന്‍ഷന്‍. ചില ഓര്‍മ്മകള്‍ പോലും മനുഷ്യരില്‍ ടെന്‍ഷനുണ്ടാക്കുന്നു. മദ്യപാനം, മയക്കുമരുന്ന്‌, ആത്മഹത്യ ഇങ്ങനെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ വലിച്ചുവയ്‌ക്കുന്ന ഏടാകുടങ്ങളിലും ഇന്ത്...

യയില്‍ ഒന്നാം സ്ഥാനത്താണ്‌ മലയാളി. മറുനാടന്‍ മലയാളികളുടെ കാര്യത്തില്‍ ഇതൊക്കെ ശരിതന്നെ. നിരന്തരമായ ടെന്‍ഷന്‍ ഉണ്ടാക്കുന്ന രോഗങ്ങളും ഏറെ. ടെന്‍ഷനില്ലാത്ത ഒരു ജീവിതം മലയാളിക്കിന്ന്‌ സാധ്യമാണോ?
ജോലി സ്ഥലങ്ങളിലെ സമ്മര്‍ദ്ദമത്രയും അനുഭവിച്ച്‌ റിലാക്‌സ്‌ ചെയ്യാനായി വീട്ടിലെത്തുമ്പോള്‍ മുഖംവീര്‍പ്പിച്ചും, അസ്വസ്ഥമായ സംസാരംകൊണ്ടും, അനാവശ്യകാര്യങ്ങളിലേയ്‌ക്കു ശ്രദ്ധക്ഷണിച്ചും നടത്തുന്ന പെരുമാറ്റം മാനസിക സമ്മര്‍ദ്ദമുയര്‍ത്തും. പൊട്ടിത്തെറിക്കാനും അടികലശലുണ്ടാകാനും ഇതില്‍പ്പരം കാരണം വേണ്ട. ടെന്‍ഷനെടുത്തിരിക്കുന്നവരെ കുറെ സമയത്തേയ്‌ക്കു വെറുതെ വിടുക.
സായാഹ്നങ്ങളിലും വാരാന്തങ്ങളിലും വീട്ടിനുളളില്‍ മാത്രമിരിക്കാതെ പുറത്തിറക്കി നടക്കുന്നതും വിനോദത്തിനും വിശ്രമത്തിനും സമയം കണ്ടെത്തുന്നതും മാനസികസമ്മര്‍ദ്ദത്തെ കുറയ്‌ക്കും. മനസുതുറന്നൊന്നു ചിരിക്കാനും ഇടപഴകാനും സാധിക്കുമെങ്കില്‍ ടെന്‍ഷന്‍ നിങ്ങളെ പിന്തുടരുകയില്ലെന്നത്‌ ഉറപ്പ്‌.
 
ആസിഫ്‌ വയനാട്‌
                                                         വിരഹം
ഞാന്‍ തിരഞ്ഞ എന്‍റെ ഹൃദയം നീ കണ്ടുവോ
പക്ഷേ ഞാനറിയുന്നു നിന്‍റെ ഹൃദയ വേദന
പുലര്‍കാല ഹിമകണം പോല്‍ നിര്‍മലമായ
നിന്‍റെ മനസും സരീരവും ഞാനറിയുന്നു
പ്രിയതമേ ,.,.,ലോലമായ നിന്റെ മിഴിയിനകളില്‍
ഒരു പനിനീര്‍ മുകുളം വിരിയുന്നതും ഞാനറിഞ്ഞു
രാവിന്റെയ്‌ ഏതോ യവനികയില്‍ ,.,.നിന്‍റെ
സ്വപ്നവും പേറി ഞാന്‍ അലയുമ്പോള്‍
രാപ്പാടി ഏകനായ് കേഴുന്നതും .,.,.ന്നീയരിഞ്ഞോ
സപ്ത സ്വരങ്ങളും ചാലിച്ച നിന്റെ കിളികൊന്‍ ജല്‍
കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന .,.,രാവുകള്‍
ഒരു നൊമ്പരമായി എന്നുള്ളില്‍ ,.,.
വിരഹത്തിന്‍ വേദന ,.,.അറിയുന്നു ഞാന്‍ .,.,
ഈ മണല്കാട്ടിലേ.,.,.,ഉരുകുന്ന
വെയിലും .,.,വിരയുന്ന ഹൃതും ,.,.,മൂകമായ്‌
കരയുന്നതും .,.,വര്‍ണങ്ങള്‍ ചാലിച്ച
നിന്‍ ചിലബ്ബോലി .,.,.അരുകില്‍ അനയുന്നതും
ഞാന്‍ അറിയുന്നു ,.,.എങ്കിലും.,.,മിഴിയിണകള്‍
ഈരനയിന്നുവോ .,.,..,.,.,



ആസിഫ്‌  വയനാട്‌































 
                                                             എന്‍റെ വയനാട്‌

ലോകത്ത് അത്യപൂര്‍വമായി കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന ജന്തു-സസ്യ ജാലങ്ങളുടെ ഈറ്റില്ലമാണ്‌ ഈ നിത്യ ഹരിത മഴക്കാടുകൾ. കുരങ്ങ്, കരിങ്കുരങ്ങ്‌, മറ്റ് വിവിധയിനം കുരങ്ങുകൾ, ആന, കടുവ, പുള്ളിപ്പുലി,, മ്ലാവ്, കേഴ, പുള്ളിമാന്‍, കൂരമാന്‍, നീലഗിരി തേവാങ്ക...
്, അരയന്‍ പൂച്ച, ചെറു വെരുക്, തവിടന്‍ വെരുക്, പുള്ളിവെരുക്‌, പാറാന്‍, വരയാട്‌, കാട്ടാട്‌, കാട്ടുപൂച്ച, അളുങ്ക്‌, മലയണ്ണാന്‍, കാട്ടുനായ്‌, മരപ്പട്ടി തുടങ്ങി 315 ഇനം ജീവികളെ വയനാടന്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ 34 ഇനങ്ങള്‍ സസ്‌തനികളാണ്‌. കുറുച്ചെവിയന്‍ മൂങ്ങ, റിപ്ലിമൂങ്ങ, തവളവായന്‍ പക്ഷി, പ്രാപ്പിടിയന്‍, മലമുഴക്കി വേഴാമ്പൽ തുടങ്ങി 200-ൽ പരം വ്യത്യസ്തയിനം പക്ഷികൾ‍, 100-ൽ അധികം ഇനം ചിത്രശലഭങ്ങൾ, 225-ൽ പരം ഇനത്തില്‍പ്പെട്ട ഷഡ്‌പദങ്ങൾ‍, 175-ഇനം മറ്റു ശലഭങ്ങൾ, രാജവെമ്പാലയും, കരി മൂർഖനും, പറക്കുംപാമ്പുമുള്‍പ്പെടെ അമ്പതോളം ഇനം പാമ്പുകൾ, 25-ഓളം ഇനം തവളകൾ, തുടങ്ങിയവയൊക്കെ ഈ പൈതൃക സമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്. . . ഇരുനൂറിൽ പരം വര്‍ഗത്തിലുള്ള പക്ഷികളെ കണ്ടെത്തിയതില്‍ 14 എണ്ണവും പശ്‌ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ്‌. 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 1000 സസ്യ വംശങ്ങളെ ഇവിടുത്തെ മലബാര്‍ മഴക്കാടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. വംശനാശത്തിന്റെ വക്കിലെത്തിയ 60 ഇനം സസ്യങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്‌. ഒരേക്കറില്‍ 84-ൽ പരം സസ്യയിനങ്ങള്‍ വളരുന്നു എന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. രണ്ടായിരത്തിലധികം സസ്യയിനങ്ങള്‍ ദേശീയോദ്യാനത്തിന്റെ പരിധിക്കുള്ളില്‍ വളരുന്നുണ്ട്‌ എന്ന് അനുമാനിക്കെപ്പെടുന്നു.

നനവാർന്ന പച്ച പുതച്ചു കിടക്കുന്ന വിശാലമായ പുൽമേടുകളാണ്‌ വയനാടിന്റെയ്‌ മറ്റൊരു പ്രത്യേകത. 200 ഹെക്‌ടര്‍ വരെ വിസ്‌തീര്‍ണ്ണമുള്ള നനുത്ത പുല്‍മേടുകള്‍ ഇവിടെയുണ്ട്‌. ആനപ്പുല്ല് ഇടതൂർന്ന് വളർന്നുകിടക്കുന്ന ഈ പുൽമേടുകളില്‍ അങ്ങിങ്ങായി നെല്ലി, ഈട്ടി, ഈന്ത്‌, പൂവരശ്‌, പേഴ്‌,.വിവിത ഇനം മരങ്ങളും കാണാം. പുല്‍മേടുകളില്‍ വളരുന്ന ഇത്തരം മരങ്ങള്‍ക്ക്‌ കാട്ടുതീയെ വെല്ലാനുള്ള കഴിവുണ്ട്‌. ഒരേസമയം മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്ന മഴക്കാടുകളുടെയും കന്യാ വനങ്ങളുടെയും മനംനിറയ്ക്കുന്ന വിസ്മയ ദൃശ്യങ്ങളുമായ്, നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴിൽ, നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന പച്ചപ്പിന്റെ ചാരു ഭംഗിയിൽ കോൾമയിർ കൊള്ളിക്കാൻ, ഈ നിബിഡവനം കാലഭേദമെന്യേ സഞ്ചാരികളെ കാത്തിരിക്കുന്നു.എന്റെ വയനാടിന്റെയ്‌ ഗ്രാമീണ സൌന്ദര്യത്തെക്കുറിച്ച്.,.,.,എത്ര വര്‍ണിച്ചആലും മതിവരില്ല ,.,.,.,.,

ആസിഫ്‌ വയനാട്‌
                
                          പ്രണയം



പ്രണയം ഒരു കൌതുകം ആണ്...
അത് തന്നേയ് ആണ് നീ എന്ന
ഓര്‍മ്മപെടുത്തല്‍ തരുന്ന സുഖവും
മനസിന്‍റെ.,.,മാറാല പിടിച്ച
മരാപ്പിനുള്ളില്‍ അത് മായതിരിക്കാന്‍
ഞാന്‍ ശരിക്കും .,.,കഷ്ട പെടാറുണ്ട്
എനിക്കും നിനക്കും ഇടയില്‍
വിരഹതിന്റെയ്‌ ഒരു തിരശീല
ഇട്ടിരിക്കുന്നു..

നമുക്കിടയില്‍ പല രാവും പകലും
ഒരു വിരുന്നു കാരനെ പോലെ
കടന്നു പോയിരിക്കുന്നു
ഞാന്‍ നിന്നെ ഓര്‍ക്കാതെയും നീ എന്നെ
ഓര്‍ക്കാതെയും
ഇടയില്‍ ഇത്തരം .,.,വിശാലമായ .,.,വിസ്മൃതിയില്‍
നാം തട്ടി തടഞ്ഞ്
ഒരേ യാമങ്ങളില്‍ എത്തുന്നു,
ഒരു ചിരി അടര്‍ത്തി
പരസ്പരം .,സ്നേഹ വായ്പുകള്‍.
പങ്കുവച്ച്
നാം അവരുടെതാവുന്നു,
എന്റെ സാന്നിദ്ധ്യം അവരുടേത്
നിന്റെ നിഴല്‍ നിന്റെതാകുന്നവരുടെതും,
നമ്മുടെതോ? നാം നമുക്കായി മാത്രം

നടത്തുന്ന സ്വപ്ന സഞ്ചാര ത്തിന്റെ,.
,.വിങ്ങുന്ന ഓരോര്മാപെടുതലും .,.,.,



ആസിഫ്‌ വയനാട്‌


                                                     കുട്ടികാലം



ഇന്നു ഞാന്‍ ,.,വളരെ സന്തോഷവാനാണ് ,.,കാരണം .,.,.ഞാന്‍ ഒന്ന് തിരിച്ചു നടന്നു എന്‍റെ സ്കൂളിലേക്ക് കൈപിടിച്ച് നടത്തി എന്റെ പ്രിയ സ്നേഹിതന്‍ എന്നു തന്നെ ഉറപ്പിച്ചു പറയാം ,.,.,കുട്ടിക്കാലം നാം എല്ലാവരും എത്ര നിര്‍മ്മലരും , നിഷ്ക്കലങ്ങരും ആയിരുന്നു. നമ്മുടേ കുസുരുതിയും, കുരുത്തക്കേടുകളും നമ്മുടേ മാതാ പിതാ ക്കളേയും, ബന്ധു ക്കളേയും സ്നേഹിതാ റെയും എത്ര മാത്രം ആനന്തം നല്ക്കീടുണ്ടാവനം.സ്കൂള്‍ ജീവിതം അത് തിരിച്ചു കിട്ടാത്ത ഒരു പൂന്തോപ്പാണ് ,.,.,

എന്നാല്‍ നാം വളര്ന്നതോടായ്‌ നമ്മള്‍ അറിഞ്ഞും അറിയാതയും എത്രയോ ആവരണങ്ങള്‍ നമുക്കു ഉണ്ടായി . നമ്മുടേ നന്മക്കും, നിര്‍മ്മലതച്കും, മുകളിലായി എന്ത്രയോ ദുര്ഗുനങ്ങലുടായ്‌ ആവരണം. സംശയം ഉണ്ടോ ..? ദൈവം നമുക്കു ജന്മം നല്‍കിയപ്പോള്‍ നമ്മുടേ മനസ്സും, ഉള്ളിന്റെ ഉള്ളും തനി തങ്കം ആയിരുന്നു. എന്നാല്‍ നമ്മുടേ വളര്ച്ചയുടായ്‌, ഉയര്ച്ചയുടായ്‌ ഓരോ പടവുകളും ഒരുപിടി മണ്ണും, ചെളിയും, നമ്മില്‍ നാം അറിയാതെ യോ , അറിഞ്ഞോ അടിഞ്ഞു കൂടാന്‍ നമ്മള്‍ ഇടയാക്കി.അവിടെ നമ്മള്‍ നടന്ന ,.,.അടിപിടിയും മാശുമാരുടെയ് തല്ലും ഒരു വട്ടം സത്യത്തില്‍ കണ്ണുകള്‍ ഈരനനിഞ്ഞുപോയി .,.,.

നമ്മില്‍ അടിഞ്ഞു കൂടിയ അഴുക്കുകള്‍ നമ്മില്‍നിന്നും കഴുകി മാറ്റാന്‍ നമുക്കു കഴിഞ്ഞാല്‍ നമ്മിലായ്‌ തനി തങ്കം നമ്മില്‍ നിന്നു പൂര്വാതികോം ഭംഗിയായി പ്രകാസിക്കുമെന്നു തീര്‍ച്ച. നമുക്കു സ്വയം അതിന് സാധിച്ചെന്നു വരില്ല. അപ്പോഴാണ്‌ സൃഷ്ടികര്‍ത്താവിന്റെ സഹായം നാം തേടേണ്ടത്. അവിടത്തെ സഹായം ഉണ്ടെങ്കില്‍ നമ്മെ ആവരണം ചെയ്തിരിക്കുന്ന എല്ലാ വിധ മാലിന്ന്യംകളും ദുര്ഗുനംങളും നമ്മില്‍ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കുവാന്‍ നമുക്കു സാദിക്കും.മനസിന്‍റെ നുര്‍മല്യം,.,.,തെടിയലയുംബഴും ,.,.,

സത്യത്തില്‍ നാം ഇല്ലവും തനി തങ്കം തന്നെ ആണ്. കാലങ്ങളായി നമ്മില്‍ അടിഞ്ഞു കൂടിയ ദുര്‍ഗുനം ആകുന്ന ചെളിയും അഴുക്കും നമ്മുടേ പ്രഭ മൂടികളഞ്ഞു നമുക്കതിനെ വീണ്ടെടുക്കാം
ഒരുവട്ടം കൂടി നന്ദി പറയട്ടെ എന്റെ സുഹുര്തിനോട് .,.,.,.,നന്ദി നന്ദി ഒരായിരം നന്ദി
ആസിഫ്‌ വയനാട്‌ .,.,
                               കുളിര്‍ തെന്നല്‍

എന്‍റെപ്രണയതിന്‍
കുളിര്‍ തെന്നല്‍ താഴുകിയോരാ നിമിഷം
മരതക ചില്ലയില്‍ ചെകേരാന്‍ വന്നൊരു
മതുവര്‍ണ പൂങ്കുയിലേ.,.,
നീ ,.നാണം കുനുങ്ങി നീ അരുകിലായ്
അണയുമ്പോള്‍ ,.,.,അറിയാതെ ,,.ഇടം കണ്ണാല്‍
നിന്നെ നോകി,.,.പ്രണയ പറവസയായി നീ
എന്‍ ചാരേ കുളിര്‍ തെന്നലായ് അണഞ്ഞ നേരം
നിന്‍ വിരല്‍ തുമ്പില്‍ ഞാനൊന്നു തൊട്ടപ്പോള്‍
നിന്‍ മിഴിയിണകള്‍ കൂമ്പി അടഞ്ഞതെന്തേ.,.,
കാടരേ ഞാന്‍ നിന്നെ ആദ്യമായ്‌
പ്രണയിച്ച .,.,സ്വര രാഗ
സംഗീതമായിരുന്നോ,.,.,
തംബുരു മീട്ടിയ നിന്‍ മുടിയിഴകളില്‍
അറിയാതെയെന്‍ വിരലുകള്‍ .,
.,ഇഴഞ്ഞ നേരം
അനുരാഗ വിവസയായ് നിന്‍ മൊഴികള്‍
കുളിര്തെന്നലായ് ,.,.എന്‍ ഹൃത്തില്
‍ .,.അലയടിച്ചു .,.,.,. എന്റെ പ്രണയത്തിന്‍
എന്റെ പ്രണയത്തിന്‍ ..,.,

 

 ആസിഫ്‌   വയനാട്‌
                               ഈറന്‍ മിഴികളില്‍


ഇട്ടിട്ടു വീഴുമീ ,.,


വിരഹജീവിതത്തിന്റെ


അലയോലികളില്‍


വേനലിന്റെ ഉഷ്ണകാറ്റേറ്റു


തളര്‍ന്നു മയങ്ങുന്ന ,.,.പ്രവാസ


പുഷ്പമേ നിന്നെയ്‌ ഞാ ന് ,.,.


എന്തിനോടുപമിക്കും


വരണ്ടുണങ്ങിയപ്പോയ .,.


പുല്നാംബിനോടോ ,.

,

നീര്ച്ചാലുവട്ടിയോരരുവിയോടോ‍


ഇടവേളകള്‍ക്കറുതിയായി.

,

നീ വന്നണയുംബോള


തോരാത്തരാത്രിമഴയുടെ


നനുത്ത സംഗീതം പോലെ


നിന്റെ ഹൃദയവാടിയില്‍


പെയ്തുപെയ്തു നനയുമ്പോള്‍-


എന്നിലെ തേനരുവി .,.,

.
ചിരിതൂകി നിന്നുവോ ..,രാപ്പാടി


രാവിന്റെയ്‌ മൂകമാം നിശാ,.,.സംഗീതം


നീട്ടി മൂളിയോ.,.,.,പാടാന്‍ മറന്നോരാ


ഇസലിന്റെ സാന്ദ്രമാം


രോദനം നീ കേട്ടുവോ‍


എങ്ങും തണുത്തകാറ്റിന്റെ


ഊഷ്മളതയില്‍


ചില്ലുമഴയുടെ കുളിര്‍


തഴുകുന്നുണ്ടാവും


നമ്മുടെ പ്രണയജീവിതത്തിലെ



വര്‍ണ്ണവസന്തവിസ്മയരാത്രികളെ.,.,.,..




ആസിഫ്‌ വയനാട്‌

മരിച്ചാലും

മറക്കില്ലെന്ന്


പറയുമായിരുന്നു


പ്രണയത്തിന്റെ


ആദ്യ നാളുകളില്‍


എന്നിട്ടും


പ്രണയം മരിച്ചു തുടങ്ങിയ-


നാളുകളില്‍


ഓര്‍ത്തെടുക്കുന്നതിനെക്കാള്‍


തിടുക്കം മറക്കുവാനായിരുന്നു
asif wayanad




ഇന്നലെ പെയ്ത മഴയില്‍ തളിരിട്ടതെന്‍ പ്രണയം. വിരിയാന്‍ തുടങ്ങും മുന്‍പേ കൊഴിഞ്ഞു വീഴാന്‍ വിധിക്കപ്പെട്ട മോഹപ്പൂക്കള്‍. ഉരുകുന്ന നെഞ്ചിന്‍റെ ചൂടില്‍ കത്തിയെരിഞ്ഞു പോയെന്‍ സ്നേഹവും. കാത്തിരിപ്പൂ ഞാന്‍ ഇനിയുമൊരു വേനല്‍ മഴക്കായി. എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്ന കാലത്തിനായിപ്രണയത്തിന്റെ എല്ലാ തീവ്രതയെയും അനുഭവിപ്പിച്ച്, മനുഷ്യന്റെ ഏറ്റവും വലിയ വികാരങ്ങളിലൊന്നിന്റെ സംശുദ്ധത അനന്തകാലത്തോളം വിളിച്ചു പറഞ്ഞ് മുഖത്തോട് മുഖം നോക്കി അവര്‍ പുണര്‍ന്ന് കിടന്നു. അവര്‍ക്കു മുകളിലൂടെ പലകുറി ‘പോ’ നദി വഴിമാറിയൊഴുകി. മുളച്ചുവന്ന ചെറുചെടികള്‍ വന്‍മരങ്ങളായി മാറികരളിന്‍ ചിമിഴില്‍ കാത്തുവച്ച അനുരാഗവും നൊമ്പരപ്പെടുത്തുന്ന വിരഹവും മറക്കാനാവാത്ത ചാരുതയോടെ സമര്‍പ്പിക്കട്ടെ
മനോഹരമായ .,.പൂന്തോപ്പില്‍
റോസാപുഷ്പം കൊഴിയുകയും
പൂന്തോപ്പ്‌ വാടുകയും ചെയ്‌താല്‍
വാനമ്പാടി പാട്ട് നിര്‍ത്തും .അതുപോലെ
പ്രേയസിയുടെ പ്രണയം ക്ഷയിച്ചാല്‍
അവള്‍ മൂകയായ്‌ പാടും

അവഗണിക്കപ്പെട്ട
വളര്‍ത്തു പക്ഷിപോല്‍ മനം .
പ്രിയമുള്ളവളേ ,
നിന്റെ സ്നേഹപ്രകാശമില്ലെങ്കില്‍ ഞാന്‍
വെറുമൊരു ശയ്യാവലംബിയാം
ജീവച്ഛവം…


ആസിഫ് വയനാട്‌