Monday, September 17, 2012

                   നനയുന്ന മിഴികള്‍

കോപാക്നിയാല്‍ മുഖം കറുപ്പിച്ചു,.
,കലിതുള്ളി നില്‍കുന്ന ആകാശം.
പതിയെ പെയ്യുന്ന മഴ.
മൂടിപ്പുതച്ചുറങ്ങാന്‍ ഇതിലും
നല്ല സമയം വേറെയില്ല.
അവധി ദിവസങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു പോയിട്ടും
മനസ്സില്‍ പരിഭവങ്ങളില്ല.ഈ കുളിര്‍ തെന്നല്‍
താഴുകിയുറക്കാന്‍ വെമ്പല്‍ പൂണ്ട്
ലജ്ജാവാതിയായി മുന്നില്‍ നില്‍കുമ്പോള്‍
ഈ ദിവസങ്ങളെല്ലാം അവധിയായിരുന്നെങ്കില്‍...
എന്ന് ഞാന്‍ അറിയാതെ കൊതിച്ചു പോവാറുണ്ട് .
ഓരോ പുലരിയും പുതിയ അറിവുകളാണ്‌.
പുലര്‍കാല മഴയുടെ തണുപ്പിന്‌
മഞ്ഞിന്റെ തണുപ്പിനേക്കാള്‍
സ്വാസ്ഥ്യം തരാന്‍ കഴിയുന്നതെന്താണ്‌?
മഴയിലേയ്ക്ക്‌ നോക്കിയിരിക്കുമ്പോള്‍
എന്തെല്ലാമോ ചോദ്യങ്ങള്‍ ,.,.,മനസിലൂടെയ്‌
ചാട്ടുളിപോലേ മിന്നി മറഞ്ഞുവോ.,.
ഒരു ധ്യാനത്തിലെന്നപോലെ
മനസ്സ്‌ പതിയെ സ്വസ്ഥമാകുന്നു.
വാക്കുകള്‍ കൊണ്ട്‌ പിടിച്ചടക്കാന്‍
കഴിയാത്തതെന്തോ ഈ പുലര്‍കാല
മന്ദ മാരുതന്‍
വിവരണാതീതമായൊരു സുഖം.
കാഴ്ചയിലേയ്ക്ക്‌ ഇറങ്ങിവരുന്ന
ഓരോ പുലര്കാലവും
ആരുടെ സ്വപ്നമാണ്‌?തണുപ്പ്
അതുപിന്നെയും എന്നെ ആലിംഗനം
ചെയ്തപ്പോള്‍ .,.,
.
ഞാന്‍ നനയാതെ മിഴികള്‍ അടച്ചു പോയി ,.,.,.,

ആസിഫ്‌ വയനാട്‌

No comments:

Post a Comment